നിറങ്ങളുടെ ഒരു ഭംഗി നമ്മൾ കാണുന്നത് പൂക്കളിൽ മഴവില്ല് കിളികളിൽ അങ്ങനെ പ്രകൃതിയുടെ എല്ലാത്തിലും നിറങ്ങൾക്ക് ഒരു സ്ഥാനം തന്നെ ഉണ്ട് ..
ഞാൻ ഇപ്പോൾ പറയുന്നത് നിറങ്ങൾ വളരെ ചെറുപ്രായം മുതൽ കുട്ടികളിൽ എങ്ങനെ വേർതിരിവ് ഉണ്ടാക്കുന്നു എന്നതിനെ കുറിച്ച് ആണ്… എനിക്ക് ശരിക്കും കടയിൽ പോയി കുട്ടി ഉടുപ്പ് വാങ്ങാനും അത് പോലെ കുട്ടി ഉടുപ്പ് തുന്നാനും ഇഷ്ടമാണ്… ഓരോ തവണ തുന്നുമ്പോഴും വാങ്ങുമ്പോഴും ഞാൻ ഇപ്പോൾ ആലോചിക്കുന്നത് നിറങ്ങളുടെ വേർതിരിവ് ആണ് …
എപ്പോഴും കുഞ്ഞിനെ വെള്ള നിറം ഉള്ള കുപ്പായം ഇട്ടു കിടത്തുന്നതിനേക്കാൾ കുറച്ചു നിറം ഉള്ള വസ്ത്രം ഇടണമല്ലോ… അങ്ങനെ ഞാൻ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ പിങ്ക് നിറം വാങ്ങി വീട്ടിൽ വന്നു തുന്നി കഴിഞ്ഞു കുഞ്ഞിന് ഇട്ടു കൊടുത്തപ്പോൾ മനസിലായി… ഞാൻ വലിയ തെറ്റ് ചെയ്തു… കാണുന്ന ആളുകൾ എല്ലാം ചോദിച്ചു… “ആൺകുട്ടി അല്ലെ എന്തിനാ ഇങ്ങനെ ഒരു നിറം ഉള്ള കുപ്പായം”…